കക്കട്ടില്‍: അമ്പലക്കുളങ്ങര പാർവ്വതി പരമേശ്വരക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിന മഹോത്സവവും മാർച്ച് 25 മുതൽ എപ്രിൽ 2 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഉത്സവത്തോടനുബന്ധിച്ച് സംസ്കാരിക സദസ്, ഘോഷയാത്ര, ക്ഷേത്രകലകൾ /ഇരട്ട തായമ്പക, തിടമ്പ് നൃത്തം, സോപാന സംഗീതം എന്നിവ നടക്കും.
ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്യത്തിലാണ് ചടങ്ങുകൾ. വടശ്ശേരി പെരികമന ജയകൃഷ്ണൻ നമ്പൂതിരിയാണ് യഞ്ജാചാര്യൻ. മധുസൂദനൻ വളയം, മേൽശാന്തി ബാലകൃഷ്ണ ഭട്ട് (രക്ഷാധികാരികൾ)
കുനിയിൽ അനന്തൻ (ചെയർ) എടത്തിൽ ദാമോദരൻ (ജനറൽ കൺ) ദിലീപൻ ട്രഷറർ)
ആയും ആഘോഷ കമ്മിറ്റി രൂപികരിച്ചു.