വടകര: ഈ വര്‍ഷം സര്‍വീസില്‍ നിന്നു വിരമിക്കുന്നവര്‍ക്ക് യാത്രാമംഗളം നേര്‍ന്ന് എംയുഎംവിഎച്ച്എസ് സ്കൂള്‍. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ കെ.സജീവ് കുമാര്‍, വിഎച്ച്എസ്ഇ അധ്യാപകന് മുഹമ്മദ് റിയാസ്, ഹൈസ്കൂള്‍ കായികാധ്യാപകന് ബഷീര്‍ കറുത്തേടത്ത്, വര്‍ക്ക് എക്സ്പീരിയന്‍സ് ടീച്ചര്‍ ആയിഷ, ഹൈസ്കൂള്‍ സീനിയര്‍ ക്ലാര്‍ക്ക് സി.എ.ഹാരിസ്, ഹൈസ്കൂള്‍ അധ്യാപക ദമ്പതിമാരായ എ.എം.അബ്ദുറഹിമാന്, ഇന്‍സാനിയത്ത് മജീദ് എന്നിവര്‍ക്കാണ് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കിയത്.
മുന്‍സിപ്പല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പ്രധാന അധ്യാപകന് എന്‍.പി.അഷ്റഫ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് ഫാറുഖ്, പി.ടി.എ പ്രസിഡന്റ് കെ.ടി.യൂനുസ്, സ്റ്റാഫ് സെക്രട്ടറി പി.എം.മുസ്തഫ, വി.സി.വി.നാസര്‍, വഹാബ്, കെ.എ.സലിം, കെ.അഷറഫ്, എം.മുസ്തഫ, യു. അഷ്റഫ്, കെ.ഹാജറ അശ്റഫ് കൊളേരിക്കണ്ടി, എം.ഫൈസല്‍, ആര്.നൗഷാദ്, വി.കെ.അസീസ്, ഷനൂദ്, വികെ നൗഫല്‍, സി.എന്‍.അബ്ദുറഹിമാന് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിരമിക്കുന്നവര്‍ മറുമൊഴി നല്കി.