വടകര: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബെഫി) വടകര ഏരിയ കമ്മിറ്റി കുടുംബ സംഗമവും റിട്ടയര്‍ ചെയ്തവര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. റോയല്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് മീന.എന്‍ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി.ആര്.ഗോപകുമാര്‍ അഭിവാദ്യം ചെയ്തു. ഏരിയ സെക്രട്ടറി എം.കെ.ബാബുരാജ് സ്വാഗതവും ജോ.സെക്രട്ടറി ഒ.രമേശന് നന്ദിയും പറഞ്ഞു. ബെഫി കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.