വടകര: നടക്കുതാഴ സര്‍വീസ് സഹകരണ ബേങ്കില്‍ നിന്നു വായ്പയെടുത്ത് 2023-24 വര്‍ഷം കൃത്യമായി തിരിച്ചടച്ചവര്‍ക്ക് അനുമോദനവും ഇന്‍സെന്റീവ് വിതരണവും നടത്തി. വടകര മുന്‍സിപ്പല്‍ പാര്‍ക്ക് ഓഡിേറ്റോറിയത്തില് നടന്ന പരിപാടി സഹകരണ സംഘം അസി.
രജിസ്ട്രാര്‍ പി ഷിജൂ ഉദ്ഘാടനം ചെയ്തു. ആര് ബാലറാം, കുനിയില്‍ നാണു, പി കെ ദിനില്‍കുമാര്‍, പി എം ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ബേങ്ക് സെക്രട്ടറി കെ എം മനോജന് സ്വാഗതവും ബ്രാഞ്ച് മാനേജര്‍ പി എം സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.