കൊയിലാണ്ടി: ഗര്‍ഭിണിയുടെ കൈയില്‍ കുടുങ്ങിയ വളകള്‍ അഗ്നി രക്ഷാസേന അഴിച്ചുമാറ്റി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കീഴരിഴൂര് സ്വദേശിയും ഗര്‍ഭിണിയുമായ യുവതി സഹായം തേടി ഫയര്‍ സ്റ്റേഷനില്‍ എത്തിയത്. അഞ്ച് സ്വര്‍ണവളകള്‍ കൈയില്‍ കുടുങ്ങിയ നിലയിലായിരുന്നു. നീര് വന്ന് അഴിച്ചു മാറ്റാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അഗ്നി രക്ഷാ സേനയെ സമീപിച്ചത്. സേനാംഗങ്ങള്‍ പ്ലാസ്റ്റിക് കവറും സോപ്പും ഉപയോഗിച്ച് സുരക്ഷിതമായി വളകള്‍ ഊരി ഗര്‍ഭിണിയെ സന്തോഷത്തോടെ പറഞ്ഞയച്ചു.