വടകര: കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എ൯. എസ്. എസ് യൂണിറ്റും നാച്ചുറൽ ക്ലബ്ബു൦ സംയുക്തമായി കാമ്പസ്സ് പരിസരത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് നൽകിയ 50 ഓളം മുള തൈകൾ നട്ടു. പ്രിൻസിപ്പൽ ഡോ:
വിനോദ് പൊട്ടക്കുളത്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പ്രീത. ആർ ഡി, ലാൽജി സിറിയക്, ടി നിതിൻ, രാധിക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.കെ ശശിധരൻ, സീമ, ജയശ്രി വിദ്യാർത്ഥികളായ ആൽവിൻ , അതുൽ, വൈഷ്ണവ്, ഷാരിഖ്, ലാമിയ,സിൽവ, സന, അനുജ എന്നിവർ നേതൃത്വം നൽകി.