വടകര: ബാലവേദി വടകര മണ്ഡലം ക്യാമ്പ് ‘അവധിപ്പൂക്കാലം’ കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി സ്കൂളില്‍ തുടങ്ങി. രണ്ട് ദിവസത്തെ ക്യാമ്പ് എഴുത്തുകാരനും പബ്ലിക് സ്പീക്കറുമായ വി.കെ.ജോബിഷ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് എം.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഷിനില്‍ വടകര, ജാഫര്‍ ചീക്കിലോട്, ശ്രീജിത്ത് വിലാതപുരം, അജീഷ് മുചുകുന്ന്, എം.സുനില്‍ കുമാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസ്സെടുത്തു. ടി.പി.റഷീദ് സ്വാഗതവും ക്യാമ്പ് ഡയറക്ടര്‍ ഒ.എം.രനീഷ് നന്ദിയും പറഞ്ഞു. എണ്‍പതിലേറെ പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.