വടകര: മുസ്ലിം ലീഗ് പുതിയാപ്പ് ശാഖ കമ്മിറ്റി കുറുമ്പയില്‍ നിര്‍മിച്ച ബൈത്തു റഹ്മ വീടിന്റെ സമര്പണം നാളെ (ഞായര്‍) വൈകീട്ട് മൂന്നു മണിക്കു നടക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ താക്കോല്‍ കൈമാറും. കമ്മിറ്റി നിര്‍മിച്ച നാലാമത്തെ വീടാണിത്.
സമര്‍പണത്തിനു ശേഷം നടക്കുന്ന കുടുംബ സംഗമത്തില്‍ സംസ്ഥാന് സെക്രട്ടറി ഷാഫിചാലിയം, പാറക്കല്‍ അബ്ദുള്ള, വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ലീഗ് ജില്ല സെക്രട്ടറി ടി.ടി.ഇസ്മായില്‍ എന്നിവര്‍ പ്രസംഗിക്കും.