അഴിയൂര്‍: ശ്രീ വേണുഗോപാല ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ ഞായറാഴ്ച രാത്രി 7.25നും 8.15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തൃക്കൊടിയേറ്റം നടത്തി.
ഉത്സവം ഏപ്രില്‍ ഏഴു വരെ വിവിധ കലാപരിപാടികളോടെ നടക്കും. 5 ന് രഥോത്സവം, 6 ന് പള്ളിവേട്ട. ഉത്സവദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഏപ്രില്‍ ഏഴിന് ആറാട്ട് പുറപ്പാടിന് ശേഷം ആറാട്ട് സദ്യയോടു കൂടി ഉത്സവം സമാപിക്കും.