അഴിയൂര്‍: ജനകീയാസൂത്രണ പദ്ധതില്പെടുത്തി നവീകരിച്ച അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു പുതുമോടി. ഇതിന്റെ
ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശശിധരന് തോട്ടത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അനിഷ ആനന്ദസദനം, അബ്ദുല്‍ റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി, ബിന്ദു വിപി, എ.ടി ശ്രീധരന്, പി.ശ്രീധരന്, വി.പി.ജയന്, യു.എ.റഹീം, പി.ബാബു രാജ്, എം.പി. ബാബു, കെ.എ.സുരേന്ദ്രന്, ശ്രീജേഷ്, ശ്രീധരന്കൈപ്പാട്ടില്, പി.എം.അശോകന്, പ്രമോദ് കെ.പി, മുബാസ് കല്ലേരി, ഷംസീര്‍ ചോമ്പാല, പ്രദീപ് ചോമ്പാല, ബിന്ദു ജയ്സണ്‍, രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ആര്.എസ് ഷാജി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുനീര്‍ കുമാര്‍ നന്ദിയും പറഞ്ഞു.