അഴിയൂർ: അവകാശ സംരക്ഷണത്തിന്റെ ഏഴര പതിറ്റാണ്ട് പ്രമേയത്തിൽ വിവിധ സെഷനിൽ മൂന്ന് ദിവസങ്ങളായി നടന്ന അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിന് പ്രോജ്വല സമാപ്തി. സി.പി അലി നഗറിൽ ( അഴിയൂർ ചുങ്കം) മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉൽഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് യു.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.പി.ഇസ്മായിൽ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അൻവർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-jj.jpg?resize=454%2C567&ssl=1)
സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ദലിത് ലീഗ് പ്രസിഡണ്ട് എം.ബാബു, ജംഷീർ അലി ഹുദവി, ടി.സി എച്ച് അബൂബക്കർ ഹാജി, വടകര മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് എം.സി. വടകര, ജനറൽ സെക്രട്ടറി ജാഫർ പി.പി. മണ്ഡലം വൈസ് പ്രസിഡണ്ട് കാസിം നെല്ലോളി , ഏ.വി അലി. എന്നിവർ സംസാരിച്ചു. ഇ.ടി.അയ്യൂബ്, കെ. അൻവർ ഹാജി, പാമ്പള്ളി മഹമൂദ്,അബ്ദു റഹീം, പി.പി, നവാസ് നെല്ലോളി, ഹാരിസ് മുക്കാളി, ഇസ്മായിൽ അജ്മാൻ , എൻ.സാജിദ്,., ജലീൽ ടി.സി.എച്ച്, ഷാനീസ് മൂസ, ഫജർ ഫാറൂഖ് എന്നിവർ സംബന്ധിച്ചു