അഴിയൂര്‍: അഴിയൂര്‍ പഞ്ചായത്ത് മര്‍ച്ചന്റ്സ് അസോസിയേഷന് ദ്വൈവാര്‍ഷിക ജനറല്‍ ബോഡിയോഗവും വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. 2024-26 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. പി കെ രാമചന്ദ്രന് (പ്രസിഡന്റ്), സാലിം പുനത്തില്‍ (സെക്രട്ടറി), രാജേന്ദ്രന് അനുപമ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടകര നിയോജക മണ്ഡലം പ്രസിഡന്റ് പി.അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വടകര മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം അബ്ദുള്‍സലാം മുഖ്യാതിഥിയായി. പി കെ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. അസോസിയേഷന് കീഴിലെ നാല് യൂണിറ്റുകളിലും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി ഹരീഷ് ജയരാജ്, കെ ടി ദാമോദരന്‍, ഷംസുദ്ദീന് മനയില്‍, ബാബു ഹരി പ്രസാദ്, മോഹന്‍ദാസ് വി പി, സുരേന്ദ്രന് കെ എ, അരവിന്ദന് എം ടി,
ശ്രീജിത്ത് കെ കെ എന്നിവര്‍ സംസാരിച്ചു.