നരിപ്പറ്റ: പിന്നോക്ക വിഭാഗങ്ങളുടെ മോചനത്തിനായി പോരാടിയ മഹാത്മാ അയ്യങ്കാളിയുടെ ചരമദിനം ദേശിയ
കര്‍ഷകതൊഴിലാളി ഫെഡറേഷന് (ഡികെടിഎഫ്) ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നരിപ്പറ്റയില്‍ തൊഴിലാളി ദിനമായി ആചരിച്ചു. അയ്യങ്കാളി അനുസ്മരണം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.കെ.നാണു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ഭാസ്കരന് കൊയ്യാല്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് കാവിലുംപാറ ബ്ലോക്ക് ഭാരവാഹികളായ ടി.പി.വിശ്വാനാഥന്, അച്ചുതന്, പി.കെ പ്രസാദ്, ഫാറൂഖ് കാണങ്കണ്ടി, മണ്ഡലം ഭാരവാഹികളായ ആര്.കെ.അനീഷ്, ചന്ദ്രന് കല്ലനാണ്ടി, എം.നാണു, കുഞ്ഞി കണാരന്, മൊയ്തു, ഹരിപ്രസാദ് നരിപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.