ആയഞ്ചേരി: വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജക്ക് ആയഞ്ചേരിയില്‍ ആവേശകരമായ സ്വീകരണമൊരുക്കി. ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടയേന്തിയ ബാലികമാരുടേയും അകമ്പടിയോടെ ശൈലജയെ വരവേറ്റു. വോട്ട് അഭ്യര്‍ഥിച്ച പ്ലേ കാര്‍ഡുമേന്തി 100 കണക്കിന് ആളുകള്‍ സ്ഥാനാര്‍ഥിയെ ആയഞ്ചേരി ടൗണിലൂടെ ആനയിച്ചു. ടൗണിന്റെ ഇരുവശങ്ങളിലും കൂടി നിന്നവര്‍ ശൈലക്ക് വിജയാശംസകള്‍ നേര്‍ന്നു.
വി.ടി.ബാലന്, ടി.വി.കുഞ്ഞിരാമന്, യു വി കുമാരന്, കെ.കെ. നാരായണന്, രാജേഷ് പുതുശ്ശേരി, സജിത പി.കെ, രജനി തിരിക്കോട്ട്, ലിസ പി.കെ, കെ കെ രാജന്, കണ്ടോത്ത് കുഞ്ഞിരാമന്, സി.എച്ച് ഹമീദ്, കണ്ടോത്ത് ശശി, കെ.വി.ജയരാജന്, സുരേഷ് എന്‍ കെ, ജിന്‍സി കെ പി, പ്രജിത്ത് ആര്, പ്രതീശന്‍ ആര് എന്നിവര്‍ നേതൃത്വം നല്കി.