വടകര: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മടപ്പളളി ഹയര്‍ സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി എന്‍എസ്എസ് യൂനിറ്റുകള്‍ സംയുക്തമായി ലഹരിക്കെതിരെ ബോധവത്കരണവും സന്ദേശറാലിയും സംഘടിപ്പിച്ചു. സ്കൂള്‍ പരിസരത്തു നിന്ന് ആരംഭിച്ച റാലി നാദാപുരം റോഡിലൂടെ വാക്ഭടാനന്ദ പാര്‍ക്കില്‍ അവസാനിച്ചു. വളണ്ടിയര്‍ സെക്രട്ടറി റിയോണ പ്രദീപ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ പ്രവീണ്‍ ജ്യോതി.ജി.എസ്, നൗഫല്‍ ബിനോയ്.പി,
പ്രശാന്ത്.കെ.എം, ദില്‍നാഥ്.ആര്, രാജേഷ്.കെ.കെ എന്നിവര്‍ നേതൃത്വം നല്കി.