ഓര്‍ക്കാട്ടേരി: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് (ഐഡിഎ) വടകര ബ്രാഞ്ചും ജൂനിയര്‍ ചേംബര്‍ ഓര്‍ക്കാട്ടേരിയും സംയുക്തമായി ബോധവല്‍ക്കരണം നടത്തി. വായിലെ കാന്‍സറിന്റെ പ്രധാന കാരണമായ പുകവലി, പുകയില ഉല്പന്നങ്ങള് എന്നിവക്കെതിരെയുള്ള ഒപ്പുശേഖരണവും പ്രതിജ്ഞയും സംഘടിപ്പിച്ചു. ഓര്‍ക്കാട്ടേരി ചന്തയില്‍ നടന്ന പരിപാടി കെ കെ.രമ എംഎല്‍എ ഉദ്ഘാടനം
ചെയ്തു. ജെസിഐ ഓര്‍ക്കാട്ടേരി പ്രസിഡന്റ് പ്രിയ കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഡിഎ വടകര സിഡിഎച്ച് കണ്‍വീനര്‍ ഡോ.മുഹമ്മദ് ഷഹബാസ് സ്വാഗതം പറഞ്ഞു. ഡോ നിഖില്‍ രാജ്, ഡോ.മുജീബ് റഹ്മാന്, ഡോ.സനൽ പി, ഡോ.ഷൗക്കത്ത്, ഡോ.ഷെജിലാസ്, ഡോ.നവാസ്, ജൂനിയര്‍ ചേംബര്‍ ഭാരവാഹികളായ അശ്വിന്, സന്ധ്യ, മിഥുന പി, ടി പി കരുണന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.