കക്കട്ടില്‍: ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്കാരം നാസര്‍ കക്കട്ടിലിന് സമ്മാനിച്ചു. ഇന്ത്യന്‍ ട്രൂത്തിൻ്റെ 24-ാം വാര്ഷികാഘോത്തോട് അനുബന്ധിച്ചു കണ്ണൂര്‍ പ്രണവ് ബീച്ച് റസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയില്നിന്നും നാസര്‍ കക്കട്ടില്‍ പുരസ്കാരം ഏറ്റുവാങ്ങി. പിന്നോട്ടു പായുന്ന തീവണ്ടി എന്ന നോവലിനാണ്
പുരസ്കാരം ലഭിച്ചത്. പ്രശസ്തി പത്രവും ഫലകവും 5555 രൂപയുമാണ് പുരസ്കാരം. വട്ടോളി നാഷണല്‍ അധ്യാപകനായിരുന്ന നാസര്‍ കക്കട്ടിലില്‍ ഒമ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.ഒ.വി വിജയന് പുരസ്കാരം, ദേശീയ ജവഹര്‍ ബാലസാഹിത്യ പുരസ്കാരം, ദോഹസംസ്കൃതി അവാര്‍ഡ്, സമന്വയം പുരസ്കാരം തുടങ്ങിയ വലഭിച്ചിട്ടുണ്ട്. സി.പ്രകാശന് അധ്യക്ഷനായി.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജിഷ, ഇ.എം ബാബു, പി.
സുരേശന്, കെ.വി മനോജന്, പി.ജെ വർഗ്ഗീസ്, ഹസ്സൻകോയ മൂലാട്, സൈറബീഗം കാസീം, ലിമ തൃശ്ശൂർ, ഷംസു വയനാട്, രാധകൃഷ്ണൻ എടച്ചേരി, രാധ കൃഷ്ണൻ കാസർകോഡ്, സുരേഷ് മലപ്പുറം,കെ.പി അയമു, ഹമീദ് മേത്തർ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.മനോജ് സ്വാഗതവും സച്ചുഗംഗ നന്ദിയും പറഞ്ഞു