വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക് കെമിസ്ട്രി അനലൈസർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
സുബിഷ കെ അധ്യക്ഷത വഹിച്ചു. ജനപ്രതിനികളായ ഗോപാലൻ മെമ്പർ, രാഗിണി തച്ചോളി, കെ കെ മോഹനൻ , എൻ എം രാജീവൻ , ലാബ് ടെക്നീഷ്യൻ തജു എസ് കൃഷ്ണ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡോക്ടർ ജ്യോതി കെഎം സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ബാബു ഇ കെ നന്ദിയും പറഞ്ഞു.