കൊയിലാണ്ടി: ഓട്ടോ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടു. മൂടാടി മരളൂര്‍ മാക്കുറ്റിശേരി ജയകുമാറിനെയാണ് (ലാലു-48) കൊയിലാണ്ടിയില്‍ പഴയ മുത്താമ്പി റെയില്‍വെ ഗേറ്റിനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. പരേതനായ ഗംഗാധരന്- ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: ദീഷ്മ. മക്കള്‍: അനാമിക, അഭിജിത്ത്. സഹോദരങ്ങള്‍: ബിനുകുമാര്‍, അഖില. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ഇന്ന് (തിങ്കള്‍) ഉച്ചക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും.