നാദാപുരം: കക്കംവെള്ളിയില്‍ മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി ഉപ കേന്ദ്രത്തില്‍ നിര്‍മിച്ച ഓഡിറ്റോറിയം സാംസ്കാരിക മന്ത്രി സജി ചെറിയാന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇ.കെ.വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് 24 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഒമ്പത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ശുചിമുറികളും ഫര്‍ണിച്ചറും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. അക്കാമദി ഉപകേന്ദ്രം സെക്രട്ടറി സി.എച്ച്.മോഹനന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മോയിന്‍കുട്ടി വൈദ്യര്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-a.jpeg?resize=500%2C500&ssl=1)
മാപ്പിള കലാ അക്കാദമി ചെയര്മാന് ഹുസൈന് രണ്ടത്താണി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.പി.നിഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ.സുരേഷ്, സി.വി.എം.നജ്മ, ബ്ലോക്ക് മെമ്പര്‍ സി.എച്ച്.നജ്മ ബീവി, വാര്‍ഡ് മെമ്പര്‍ സി.ടി.കെ.സെമീറ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. അക്കാദമി ഉപകേന്ദ്രം ചെയര്മാന് വി.സി ഇഖ്ബാല്‍ സ്വാഗതവും കണേക്കല്‍ അബ്ബാസ് നന്ദിയും പറഞ്ഞു.