വടകര: ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ക്രിസ് ഓഡിറ്റോറിയം തുറന്നു. ടൗണ്‍ ഹാളിനടുത്ത് പണിത ഓഡിറ്റോറിയം രമേശന് പാലേരി ഉദ്ഘാടനം ചെയ്തു. കെ.എന്‍.വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.പി.രാജന്, ഡോ. തുളസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇരുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുണ്ട്.