വടകര: മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ബലിപെരുന്നാൾ ആഘോഷം ‘അത്തറ് 2024’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി ടി എ പ്രസിഡണ്ട് ഡോ:എം വി തോമസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി കെ ജിതേഷ്,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
പ്രിൻസിപ്പാൾ ബി ബീന, സി വി കുഞ്ഞമ്മദ്, എൻ സന്തോഷ്, കെ കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. 5 മുതൽ +2 വരെയുള്ള ക്ലാസ്സുകളിൽ മൈലാഞ്ചി ഇടൽ മത്സരം നടന്നു. യു പി വിഭാഗം വിദ്യാർത്ഥികൾ ഒരുക്കിയ ഫുഡ് ഫെസ്റ്റിവൽ ശ്രദ്ധേയമായി. ഒപ്പനയുടെ അകമ്പടിയോടെ വിവിധ ക്ലാസ്സുകളിൽ നിന്ന് ഒരുക്കിയ മണവാളൻ മണവാട്ടിമാർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/mj-higher-secondary.jpg?resize=377%2C567&ssl=1)
സ്റ്റേജിലേക്കെത്തി. മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ മ്യൂസിക് ബാൻ്റ് ഒരുക്കിയ ഇശൽമഴ സംഗീത പരിപാടിയും ആഘോഷത്തിന് കൊഴുപ്പേകി.