മൊകേരി: യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വോട്ട് ചോദിച്ച് മൊകേരി ഗവ: കോളേജിൽ എത്തി. രാവിലെ 10 മണിക്ക് എത്തിയ ഷാഫി പറമ്പലിനെ കെ.പി സി.സി. സെക്രട്ടറി വി.എം.ചന്ദ്രൻ.ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ , യൂത്ത് കോൺ സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡന്റ്
ജമാൽ മൊകേരി, കെ.എസ് യു ജില്ലാ പ്രസിഡന്റ് ടി.വി.സൂരജ് സംസ്ഥാന സെക്രട്ടറി ഗൗജ, രാഹുൽ ചാലിൽ , മുൻ മൊകേരി ഗവ: കോളേജ് യൂനിയൻ ഭാരവാഹികളായ പി.പി.ദിനേശൻ, വി.വിജേഷ്, പി.കെ. ഷമീർ, ആദീൽ, കെ.പി. ബാബു ,പി. എസ് സിദ്ധാർത്ഥ്, റാഷീദ് വട്ടോളി, കോളേജ് യൂനിയൻ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.