ആയഞ്ചേരി: ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വില്പന നടത്തുന്നതിനായി ആയഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്നു നടത്തുന്ന ഞാറ്റുവേല ചന്ത കർഷകസഭ ആയഞ്ചേരി ടൗണിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ഹമീദ് എൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആയഞ്ചേരി കൃഷിഓഫീസർ കൃഷ്ണ പി
സ്വാഗതം പറഞ്ഞു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ലതിക പി എം, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി വി കുഞ്ഞിരാമൻ, വാർഡ് മെമ്പർമ്മാർ ആയ എ സുരേന്ദ്രൻ, എം വി ഷൈബ, ശ്രീലത എൻ പി, നജ്മുന്നിസ , സുധ സുരേഷ്, പ്രവിത അണിയോത്ത് , കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. കർഷക സഭയിൽ വിവിധ വിഷയത്തിൽ ചർച്ച നടന്നു. കർഷകർ കാർഷിക മേഖലയിലെ വിവിധ വിഷയത്തിൽ പരാതികളും, ആവശ്യങ്ങളും, ആശങ്കകളും ഉന്നയിച്ചു. സാധ്യതകൾ ചർച്ച ചെയ്തു. ചടങ്ങിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ രജിത കെ ജെ
നന്ദി പറഞ്ഞു. വിവിധ നടീൽ വസ്തുക്കളുടെ വിപണനം നടന്നു. വില്യാപ്പള്ളി കലപ്പ കൃഷിക്കൂട്ടം തൈകൾ വിതരണത്തിന് എത്തിച്ചു. കടമേരി തച്ചിലേരിയത്ത് ഹരിദാസൻ കവുങ്ങ് തൈകൾ, കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണത്തിന് എത്തിച്ച് ചന്തയിൽ പങ്കാളി ആയി .