വടകര: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുന്നുമ്മക്കര എളമ്പങ്ങോട്ട്കാവ് ശിവക്ഷേത്രത്തില്‍ അഷ്ടബന്ധകലശവും ലക്ഷംദീപ സമര്‍പണവും അഞ്ചു മുതല്‍ 10 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15 വര്‍ഷത്തിനുശേഷം നടക്കുന്ന അഷ്ടബന്ധകലശപൂജക്ക് ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലം ഡോ. പ്രസാദ് നമ്പൂതിരി കാര്‍മികത്വം വഹിക്കും. എന്നും രാവിലെ വിശേഷാല്പൂജകളോടെയാണ് തുടക്കം. ആറ്, ഏഴ് തിയ്യതികളില്‍ വിവിധ വിഷയങ്ങള്‍
സംബന്ധിച്ച് ആധ്യാത്മിക പ്രഭാഷണവും ഏഴ്, എട്ട് തിയ്യതികളില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് സ്നേഹാദരവും ഒരുക്കും. വനിതകളുടെ മെഗാതിരുവാതിരയും എട്ടിനുണ്ട്.ആറിന് വൈകീട്ട് ഏഴുമണിക്ക് സുരേഷ് കൂടത്തിലിന്റെ പ്രഭാഷണം. ഏഴിന് രാത്രി ഏഴുമണിക്ക് വിവിധമേഖലകളില്‍ കഴിവുതെളിയിച്ച പത്മനാഭന് കണ്ണമ്പ്രത്ത്, വിനോദന്‍ കാവില്‍, ക്ലിന്റ് മനു, കുഞ്ഞിരാമന് പണിക്കര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് ഡോ. പ്രശാന്ത് കുമാര്‍ ചോമ്പാലയുടെപ്രഭാഷണം. എട്ടിന് വൈകീട്ട് മുളപൂജ, സ്ഥലശുദ്ധി,
ഏഴുമണിക്ക് ഗോകുലം ഗോപാലന്, രമേശന് പാലേരി, മനയത്ത് ചന്ദ്രന്, ഡോ. പ്രസാദ് നമ്പൂതിരി എന്നിവരെ ആദരിക്കല്‍. ഒമ്പതിന് വൈകീട്ട് അധിവാസഹോമം, കലശാധിവാസം. പത്തിന് രാവിലെ ഗണപതിഹോമം, പരകലശാഭിഷേകം, അഷ്ടബന്ധക്രിയ, ബ്രഹ്മകലശാഭിഷേകം, ഉച്ചയ്ക്ക് 12.30-ന് അന്നദാനം. സന്ധ്യക്കുള്ള ദീപാരാധനയോട് കൂടി ലക്ഷംദീപം സമര്പണം. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്മാന് അഡ്വ.എ.സനൂജ്, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സുധീരന്, സെക്രട്ടറി പി.വിനോദന്‍, ഒ.സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.