അരൂര്‍: കോണ്‍ഗ്രസ് നേതാവും സഹകാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന അരൂര്‍ പത്മനാഭന്റെ 10-ാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാച്ചന നടത്തി. ശേഷം നടന്ന അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അജിത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പര്‍മാരായ കെ സജീവന്, ടി.കെ അശോകന്, ബ്ലോക്ക് സെക്രട്ടറി പി.ശ്രീലത, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റീത്ത കണ്ടോത്ത്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കോടികണ്ടി പ്രദീഷ് എന്നിവര്‍ പ്രസംഗിച്ചു.