അരൂർ: മഹാവിഷ്ണു ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ മഹോത്സവത്തിൽ പുതുതായി തുടങ്ങുന്ന ചാരിറ്റി ട്രസ്റ്റിന്റെ ഉദ്ഘാടനം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു. അരൂർ പ്രദേശത്തുള്ള പ്രയാസം അനുഭവിക്കുന്നവർക്ക് എല്ലാ മേഖലകളിലും ഒരു കൈത്താങ്ങായി പ്രവർത്തിക്കുകയാണ് ലക്ഷ്യം. സ്വാഗതം സംഘം ചെയർപേഴ്സണൽ വി
ടി ലീല സ്വാഗതം പറഞ്ഞു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി കെ രാജൻ അധ്യക്ഷത വഹിച്ചു. എം കെ രജീന്ദ്രനാഥ്, എം കെ ഭാസ്കരൻ പി കെ കണാരൻ ഇ. എം രാധ സി.കെ ശങ്കരൻ, ടി.വി സദാനന്ദൻ, കെ.ഇ മാധവൻ നമ്പൂതിരി, വി.ടിലില എന്നിവർ ആശംസ പ്രസംഗം നടത്തി പാലിയേറ്റീവ് ഉപകരണങ്ങളുടെ സമർപ്പണം കുളങ്ങര കല്യാണി , സി .കെ ശങ്കരൻ , കെ ഗോപാലൻ , എസ് ആർ ജി രജോഷ് , കെ വിനോദൻ, എ ബാബു, എം സുനിൽകുമാർ , കൃഷ്ണപ്പണിക്കർ, സി.കെ ബിജു തുടങ്ങിയവർ തന്ത്രി വശം കൈമാറി