അരൂർ: അരൂരിലെ പുറമേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് വീടുകളിലും ബാക്കി ദിവസങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രത്തിലും ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാവും. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വളരെ ചുരുങ്ങിയ ഇടങ്ങളിൽ മാത്രമാണ് ഫിസിയോ തെറാപ്പി സേവനം നിലവിലുള്ളൂ. ഏറെ ചിലവേറിയ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/12/clearve.jpeg?resize=600%2C553&ssl=1)
ചികിത്സ രീതിയാണ് എന്നതുകൊണ്ട് തന്നെ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവുന്നുണ്ട്. കുടുംബാ രോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി സേവനം ലഭിക്കുന്നതോടെ രോഗികൾക്ക് ആശ്വാസമാവും. ഫിസിയോ തെറാപ്പി യൂണിറ്റിൻ്റെ കെട്ടിടം നിർമ്മിക്കുന്നുണ്ട്. ഇതിനായി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.എം വിജയൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.എം ഗീത, ബീന കല്ലിൽ, മെഡിക്കൽ ഓഫീസർ ഡോ: സുനിൽ, ഡോ: റജ, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ, ജെ. എച്ച്.ഐ സന്ദീപ്, ഫിസിയോ തെറാപ്പിസ്റ്റ് നജീറ, ഒ രമേശൻ, പി.കെ കണാരൻ എന്നിവർ സംസാരിച്ചു.