തിരുവനന്തപുരം: വര്‍ക്കലയില്‍ പൂജാരിമാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാലുവിള പുറമ്പോക്കില്‍ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നൂറനാട് സ്വദേശി അരുണിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വര്‍ക്കലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അയല്‍വാസികളായ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് നാരായണനെ അരുണ്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്.