തിക്കോടി: തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി
സ്കൂളിൽ ഗണിതം, സോഷ്യൽ സയൻസ്, ബയോളജി,മലയാളം ഹിന്ദി,സംഗീതം എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജൂൺ 7
വെള്ളിയാഴ്ച 10.30 ന് ആണ് ഇന്റർവ്യൂ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് കൃത്യസമയത്ത് ഓഫീസിൽ ഹാജരാകണം.