അഴിയൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നയത്തിനും സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനുമെതിരെയുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ചോമ്പാല്‍ മാപ്പിള എല്‍പി സ്കൂള്‍ പതിനെട്ടാം ബൂത്തില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം മോദി രാഹുല്‍ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിവിടുന്നത്. ഫാസിസത്തിനെതിരെ നേരിട്ട് പോരാട്ടം നടത്തുന്ന ഏക നേതാവാണ് രാഹുല്‍ ഗാന്ധി. ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന് ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായി ചര്‍ച്ച നടത്തിയവാക്കുകള് പുറത്ത് വന്നതോടെ സിപിഎം-ബിജെപി അന്തര്‍ധാര മറനീക്കി യതായി മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ പ്രദീപ് ചോമ്പാല, പി. ബാബുരാജ് എന്നിവരോടൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.