കോഴിക്കോട്: ജനതാദള്‍ ജില്ലാകമ്മിറ്റി 49-ാം അടിയന്തരാവസ്ഥ വിരുദ്ധ വാര്‍ഷിക ദിനം ആചരിച്ചു. അടിയന്തരാവസ്ഥയില്‍ കൊടിയ പീഡനം അനുഭവിച്ച കുടുംബങ്ങള്‍ക്ക് പെന്ഷന് അനുവദിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അബ്ദുള്ള ആവശ്യപ്പെട്ടു ജില്ലാ വൈസ് പ്രസിഡന്റ് അസീസ് മണലൊടി അധ്യക്ഷത വഹിച്ചു. ജനതാ ദളിത് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് വിജയന് ചോലക്കര, ടി.എന്‍.കെ.ശശീന്ദ്രന്, പി.പി.മുകുന്ദന്, ടി.കെ.ഷറീഫ്, ടി.കെ.ബാലഗോപാല്‍,
വി.എം.ആഷിഖ്, പി.അബ്ദുള്‍മജീദ്, കെ.വീരാന്‍കുട്ടി, അലി മാനിപുരം എന്നിവര്‍ സംസാരിച്ചു. കെ.പി.അബൂബക്കര്‍ സ്വാഗതവും എ.പി.മിസ്താഹ് നന്ദിയും പറഞ്ഞു.