വടകര: മയക്ക് മരുന്നിനെതിരെ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ റാലി നാളെ (വ്യാഴം) വടകരയില്‍ നടക്കും. റാലിയില്‍ പോലീസ്, ജനപ്രതിനിധികള്‍, പൊതു ജനങ്ങള്‍, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ എന്നിവര്‍ പങ്കാളികളാകും. പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിക്കുന്ന റാലി എടോടി വഴി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും റാലിയുടെ ഭാഗമായി നടക്കും. കാലത്ത് 10 മണിക്ക് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്യും.