വട്ടോളി: ലഹരി വിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം ബോധവൽക്കരണം, ഫ്ലാഷ് മോബ് , വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികളുമായി സ്കൂളുകളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കുളിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. പ്രാധാനാധ്യാപിക കെ. പ്രഭാ നന്ദിനി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ഉദ്ഘാടനം ചെയ്തു. കെ.പി രജീഷ് കുമാർ, കെ.റിനീഷ് കുമാർ, അജിനാസ്, പ്രജില, പ്രിയ, സജിമ, ലിജി, വൃന്ദ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന വിദ്യാർഥികളുടെ റാലിക്ക് വി വിജയലക്ഷ്മി, കെ. മിഥുൻ, എം. ശ്വോത, അഭിരാം എലിയാറ, നിധിൻ മുരളി, അശ്വിൻ എസ്.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
രവി, വി.എം. അർജുൻ.കെ. ശ്വോത എന്നിവർ നേതൃത്യം നൽകി. ചേരാപുരം സൗത്ത് എം.എൽ.പി. സ്കുളിൽ വിദ്യാർത്ഥികൾ പ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രധാനാധ്യാപിക ദെഷ്മ ഉദ്ഘാടനം ചെയ്തു.