ആലപ്പുഴ: നവജാതശിശുവിന്റെ മരണത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും പ്രതിഷേധം. ഡോക്ടറുടെ അനാസ്ഥയെ തുടർന്ന് കുട്ടി മരിച്ചതായിട്ടാണ് പരാതി. കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം നടത്തി. വണ്ടാനം സ്വദേശിയായ ദമ്പതികളുടെ കുട്ടിയാണ് മരണപ്പെട്ടത്. ഡോക്ടറുടെ അനാസ്ഥയാണോ മരണകാരണമെന്ന് പരിശോധിക്കാൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മോർച്ചറിയിലേക്ക് മാറ്റി. വണ്ടാനം സ്വദേശി മനുവിന്റെ ഭാര്യ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/gvp-mall-5.jpeg?resize=849%2C600&ssl=1)
സൗമ്യ 29നാണ് പ്രസവിക്കുന്നത് .പ്രസവ സമയം ഉണ്ടായിരുന്നത് മെഡിക്കൽ വിദ്യാർഥികൾ മാത്രമാണ്. ആരോഗ്യപ്രശ്നം ഉണ്ടായ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി.കുഞ്ഞിനെ പിന്നീട് ഒരുതവണ പോലും കാണാൻ അനുവദിച്ചില്ല. ഇന്നലെ രാത്രി 12 യാണ് കുഞ്ഞു മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ല എന്നും വാർഡിൽ കിടന്നു ആണ് പ്രസവിച്ചതെന്നും ബന്ധുക്കൾ പറയുന്നു.