വട്ടോളി: അരനൂറ്റാണ്ട് മുമ്പ് വട്ടോളി നാഷണല്‍ ഹൈസ്കുളിലെ 10-ാ തരം വിദ്യാര്ഥികളായിരുന്നവര് വീണ്ടും ഒത്തുകൂടി സൗഹൃദവും സ്നേഹവും പുതുക്കി. 1973-74 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളാണ് വിവിധയിടങ്ങളില്‍ നിന്ന് കൂട്ടായ്മക്കായി എത്തിയത്.
വിവിധ മേഖലയില്‍ നിന്ന് വിരമിച്ച അധ്യാപകര്‍, ഡോക്ടര്‍മാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കര്‍ഷകര്‍, വ്യാപാരികളായവര് തുടങ്ങി 200 ഓളം പേരാണ് തങ്ങളുടെ മാതൃവിദ്യാലയത്തിലെ തിരുമുറ്റത്ത് ഒരു വട്ടം കൂടി ഒത്തു ചേര്‍ന്ന് ഓര്‍മകള്‍ അയവിറക്കിയത്.
സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ഇ.വി.വത്സന് ഉദ്ഘാടനം ചെയ്തു. ഇ.കെ.പുരുഷോത്തമന് അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പൂര്‍വാധ്യാപകരായ ടി.ഗോവിന്ദന് നമ്പ്യാര്‍, ടി.കെ. കണാരന്, സി.മമ്മുട്ടി, പി കുഞ്ഞികൃഷ്ണന്, പി.പി.രാഘവന് എന്നിവരെ ആദരിച്ചു. ‘
എ ശ്രീധരന് എം.ടി. മൊയ്തു, കെ.മുരളിധരന്, കേളോത്ത് ഹമീദ്, ശ്രീനിവാസന് എലിയാറ, പി.പി.രാജീവന്, എന്‍.പി.നാരായണന്, കെ.പി.രാജന്, എ. ജാനു, ഇ.പി.രമ, പി.എം.രാജന്, വിജയന്, കുമാരന്, ഷൈലജ, സരസ്വതി, സുമ, ജ്യോതി എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി
-ആനന്ദന് എലിയാറ