പുല്പള്ളി: വയനാട്ടില്‍ കാട്ടാന ആക്രമണത്തെ വീണ്ടും മരണം. കറുവ വിനോദസഞ്ചാരകേന്ദ്രം ജീവനക്കാരന് പാക്കം വെള്ളച്ചാലില്‍ പോളാണ്(52)കൊല്ലപ്പെട്ടത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ
ഒമ്പതരയോടെയാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. ആന്തരികാവയവങ്ങള്‍ക്കു ഗുരുതര പരിക്കേറ്റ പോള്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളം വെച്ചപ്പോഴാണ് ആന പിന്‍വാങ്ങിയത്.