വടകര: ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂളിന്റെ ആന്വൽ സ്പോർട്സ് മീറ്റ് 2024 സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വടകര സി ഐ സുമേഷ് ടി പി നിർവഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കെ കെ ജനാർദ്ദനൻ പതാക ഉയർത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ലേഖ സജിത്ത് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ കെ ജനാർദ്ദനൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/04/amaze-latest.jpg?resize=800%2C300&ssl=1)
അധ്യക്ഷത വഹിച്ചു .വടകര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ, എസ് എൻ എച്ച് എസ് പ്രിൻസിപ്പൽ ദിനേഷ് കരുവാൻകണ്ടി ,പി ടി എ വൈസ് പ്രസിഡന്റ് ധന്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ആരവ് ബാല പ്രതിജ്ഞയും, ഹരികൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു. വർണ്ണ ശബളമായ ഡിസ്പ്ലേ, ബോൾ ഡാൻസ് എന്നിവ നടന്നു .ക്ലോസിങ് സെറിമണി, ദേശഭക്തിഗാനം എന്നിവയോടെ പരിപാടി അവസാനിച്ചു.