വടകര: എ.ആർ നഗർ റസിഡന്റ്സ് അസോസിയേഷൻ പന്ത്രണ്ടാം വാർഷിവും
ഈദ്-വിഷു കുടുബ സംഗമവും പ്രശസ്ത സാഹിത്യകാരൻ ശശി കുമാർ പുറമേരി
ഉദ്ഘാടനം ചെയ്തു. തുടർന്ന് അസോസിയേഷൻ മുതിർന്ന മെമ്പർമാരായ കാനത്തായി മാതു, നാരായണി താഴെപുത്തൂർ, സാവിത്രി താഴെ പുത്തൂർ, കൗസു,രാധ പ്രശാന്ത് ഹൌസ്,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
എടത്തിൽ ഭാർഗ്ഗവി അമ്മ, എ. വി അബുബക്കർ ഹാജി, പുരുഷു ചെറുവത്ത്, ഷാരദ അരക്കെന്റവിട, ലക്ഷ്മി അമ്മ, അമ്മാളു അമ്മ എന്നിവരെ അസോസിയേഷൻ മുൻ പ്രസിഡന്റ് ടി.വത്സലൻ ആദരിച്ചു . പ്രസിഡന്റ് കെ. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ കാനപ്പള്ളി ബാലകൃഷ്ണൻ, സത്യ ഭാമ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി റഫീക്ക് വടക്കയിൽ സ്വാഗതവും ട്രഷറർ ഹരിദാസൻ ടി.പി നന്ദിയും പറഞ്ഞു.