ചോറോട്: ചോറോട് ഗ്രാമ പഞ്ചായത്തിലെ 15ാം വാർഡിലെ നെല്യാങ്കര റസി. അസോസിയേഷൻ 1ാംവാർഷികവും കുടുംബ സംഗമവും വിപുലമായ കലാപരിപാടികളോടെ കൊണ്ടാടി. സംസ്ഥാന പരിസ്ഥിതി പ്രവർത്തക അവാർഡ് ജേതാവ് മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ശ അശോകൻ പിടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ലളിത, ജനകീയ സമിതി സ സെക്രട്ടറി രാജീവൻ,
ജിജു രാജ് എന്നിവർ ആശംസകൾ പറഞ്ഞു. നെല്യങ്കരയിലെ – ദേശീയ ത്രോമ്പോൾ മത്സര വിജയി -കുമാരി – സോന സുനിൽ, എം ബി ബി എസി ൽ ഉന്നതവിജയം കരസ്ഥമാക്കിയ ജിഷ്ണു വി.എസ്. എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജിത്ത് നന്ദി പറഞ്ഞു. തുടർന്ന് അസോസിയേഷൻ കുടുബാഗങ്ങളുടെ കലാപരിപാടികൾ നടന്നു. പാട്ടു പുര നാണുവും സംഘവും അവതരിപ്പിച്ച നടൻപാട്ടുകളും അരങ്ങേറി.