കക്കട്ടില്‍: എപ്രില്‍ 2 വരെ നീണ്ടുനില്‍ക്കുന്ന അമ്പലക്കുളങ്ങര ക്ഷേത്രത്തിലെ ഭാഗവത സപ്താഹയഞ്ജത്തിനും പുനഃപ്രതിഷ്ഠാവാര്ഷികാഘോഷത്തിനും കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടെ തുടക്കമായി. കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നു വാദ്യമേളങ്ങളോടും കുട്ടികളുടെ നൃത്തങ്ങളുടെയും അകമ്പടിയോടെ കക്കട്ട് ടൗണ്‍ വഴി ഘോഷയാത്ര വൈകീട്ട് ക്ഷേത്രത്തില്‍ എത്തി.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കുനിയില്‍ അനന്തന്, മധു വളയം, എം.ടി. രവീന്ദ്രന്, എടത്തില്‍ ദാമോദരന്‍, തേന്മാവുള്ളതില് കുമാരന്, ബാലകൃഷ്ണന്, ടി. സുരേന്ദ്രന്, സുരേഷ് ആലോള്ളതില്‍ മുതലായവര്‍ നേതൃത്വം നല്കി. ക്ഷേത്രം തന്ത്രി പന്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര ചടങ്ങുകള്‍. ബഹ്മശ്രീ വടശ്ശേരി പെരികമന ജയകൃഷ്ണന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. എപ്രില്‍ 2 ന് പുനഃപ്രതിഷ്ഠാ വാര്‍ഷിക ദിനത്തില്‍ ഭഗവതിക്ക് പൊങ്കാല സമര്‍പ്പണവും നടക്കും.