വടകര: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് അഗ്രിക്കള്‍ച്ചര്‍ (അഗ്രോണമി) വിഭാഗത്തില്‍ അഞ്ജു ബി.രാജിന് പിഎച്ച്ഡി. ഇരിങ്ങാലക്കുട ബ്ലോക്കില്‍ മുരിയാട് കൃഷി ഭവനില്‍ കൃഷി ഓഫീസറായ അഞ്ജു ബി.രാജ് നെയ്യാറ്റിന്‍കര അരുമാനൂരില്‍ രാജേന്ദ്രകുമാറിന്റെയും ബിന്ദുവിന്റെയും മകളാണ്. വടകര നാരായണ നഗരം ”സനം” ഹൗസില്‍ സായൂജ് ( സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍) ആണ് ഭര്‍ത്താവ്.