കക്കട്ടില്‍: ആദ്യമായി ആദ്യാക്ഷരം നുകരാന്‍ അംഗന്‍വാടിയില്‍ പിച്ചവെച്ചത്തിയ കുരുന്നുകളെ മധുര പലഹാരവും പഴങ്ങളും പൂക്കളും സമ്മാനങ്ങളും നല്കി രക്ഷിതാക്കളും വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങളും വരവേറ്റു. കുന്നുമ്മല്‍ പഞ്ചായതിന്റെ വിവിധ അംഗന്‍വാടികളില്‍ പ്രവശനോത്സവം വര്‍ണാഭമായി.
12ാം വാര്‍ഡ് ഒതയോത്ത്, തവി ടോറ, പിലാച്ചേരി, വട്ടോളി ദേശീയ ഗ്രന്ഥശാല എന്നിവിടങ്ങളില്‍ വിവിധ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ വനജ ഒതയോത്ത്, കണ്‍വീനര്‍ എലിയാറ ആനന്ദന്, അധ്യാപികമാരായ ലിജി വിജയന്, സമീറ, സൗജ, ഷീബ, ഹെല്‍പ്പര്‍മാരായ രാജി മോള് എം.സി.ഷൈനി, സവിത, രക്ഷിതാക്കള്‍, വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.