മണിയൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ കുറ്റ്യാടി നിയോജക മണ്ഡലം പര്യടനത്തിന് ആവേശകരമായ തുടക്കം. രാവിലെ 8.30 തിന് മന്തരത്തൂർ വായനശാലക്ക് സമീപത്തു നിന്നുമാണ് പര്യടനം ആരംഭിച്ചത്. ഇരുപത് കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രാത്രി 8 മണിക്ക് ചെമ്മരത്തൂരിൽ സമാപിക്കും. പര്യടന
പരിപടിയിലും സ്വീകരണ യോഗങ്ങളിലും കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ , നേതാക്കളായ കെ.കെ.ദിനേശൻ, ടി.പി. ഗോപാലൻ , കെ. പുഷ്പ ജ , ആയാടത്തിൽ രവീന്ദ്രൻ ,
വിനോദ് ചെറിയത്ത്, പി. സുരേഷ് ബാബു ,കെ. പി. പവിത്രൻ , വി പി. വാസു, ടി.കെ. രാഘവൻ കൂടത്താം കണ്ടി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.