വടകര: സംഗീതരംഗത്ത് നാലര പതിറ്റാണ്ടിലേറെക്കാലമായി പ്രവർത്തിക്കുന്ന പവിത്രൻ പല്ലവിയുടെ പുതിയ സംഗീത ആൽബം ‘അമ്മത്തൊട്ടിൽ താരാട്ട് ‘ 26 ന് ഞായറാഴ്ച വൈകിട്ട് 5 ന് വടകര ടൗൺഹാളിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ
അറിയിച്ചു. പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാർ ഓൺലൈനിലാണ് പ്രകാശനം കർമ്മം നിർവഹിക്കുന്നത്. ഇതിൻ്റെ ഭാഗമായി അമ്മക്കൊരു കൈത്താങ്ങ് സഹായ പദ്ധതി യുടെ ഉദ്ഘാടനവും നടക്കും. പ്രകാശന കർമത്തിൻ്റെ ചടങ്ങ് പ്രൊ. രാജേന്ദ്രൻ എടത്തുംകര ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ മുഖ്യാതിഥിയാവും. ഗാന രചയിതാവ് ഇ.വി വത്സൻ അമ്മക്കൊര് കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്യും. നിർധനരായ അമ്മയ്ക്ക് പ്രതിമാസം സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. കൊട്ടാരക്കര
ശിവകുമാർ, എ൦. അബ്ദുൾ സലാം, ടി. രാജൻ, ജയൻ മടപ്പള്ളി, ആർ. വിജയൻ തുടങ്ങിയവർ സംസാരിക്കും. വിവിധ കലാരംഗങ്ങളിൽ പ്രശസ്തരായ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. തുടർന്നു പല്ലവി ഓർക്കസ്ട്രയുടെ ഉദ്ഘാടനം സോഷ്യൽ മീഡിയ വൈറൽ സി൦ഗർ രേവതി നിർവഹിക്കും.വീണയ്ക്ക് പ്രാധാന്യമുള്ള മലയാളം, തമിഴ്, ഹിന്ദി മെലഡി ഗാനങ്ങൾ പല്ലവി ഓർക്കസ്ട്ര യിലെ കലാകാരൻമാ൪ അവതരിപ്പിക്കു൦. ഇത് വടകരയിലെ ആസ്വാദക൪ക്ക് പുതിയ അനുഭവമാകും. ടി വി ചാനലുകളിൽ പ്രശസ്തരായ ഗായകർ സംഗീത വിരുന്നിൽ അണിനിരക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ സജീവൻ ചോറോട്, പവിത്രൻ പല്ലവി, ആർ.വിജയൻ എന്നിവർ പങ്കെടുത്തു.