വടകര: പവിത്രന് പല്ലവിയുടെ പുതിയ സംഗീത ആല്‍ബം ‘അമ്മത്തൊട്ടില്‍ താരാട്ട്’ പ്രകാശനം ചെയ്തു. വടകര ടൗണ്‍ഹാളില്‍നടന്ന ചടങ്ങില്‍ സംഗീതജ്ഞന് കൊട്ടാരക്കര ശിവകുമാര്‍ പ്രകാശനം നിര്‍വഹിച്ചു. സാംസ്കാരിക സദസ് പ്രൊ.രാജേന്ദ്രന് എടത്തുംകര ഉദ്ഘാടനം ചെയ്തു. സുധീഷ് വെല്‍ ഗേറ്റ് അധ്യക്ഷനായി. അമ്മക്കൊരു കൈത്താങ്ങ് സഹായ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-c.jpeg?resize=600%2C600&ssl=1)
പദ്ധതി ഇവി വത്സന്, സി എച്ച് മുഹമ്മദിന് കൈമാറി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകന് പപ്പന് നരിപ്പറ്റ മുഖ്യാതിഥിയായി. എം.അബ്ദുള്‍ സലാം, ടി.രാജന്, ജയന് മടപ്പള്ളി, ആര്.വി.വിജയന്, പവിത്രന് പല്ലവി, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാരംഗങ്ങളില്‍ പ്രശസ്തരായ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്നു പല്ലവി ഓര്‍ക്കസ്ട്രയുടെ സംഗീത വിരുന്ന് അരങ്ങേറി. സോഷ്യല്‍ മീഡിയ വൈറല്‍ സിംഗര്രേവതി ഉദ്ഘാടനം ചെയ്തു. വീണയ്ക്ക് പ്രാധാന്യമുള്ള മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുടെ പാട്ടവതരണം ആസ്വാദകർക്ക് പുതിയ അനുഭവമായി.സജീവന് ചോറോട് സ്വാഗതവും ഷൈലേഷ് നന്ദിയും പറഞ്ഞു.