അരൂര്‍: പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് വാട്ടര്‍ ഡിസ്പെന്‍സറും അനുബന്ധ ഉപകരണങ്ങളും നല്കി പെരുമുണ്ടച്ചേരി വാട്സാപ്പ് കൂട്ടായ്മ മാതൃകയായി. വാട്സാപ്പ് കൂട്ടായ്മ, അംഗങ്ങളില്‍ നിന്നു സമാഹരിച്ച തുക ഉപയോഗപ്പെടുത്തിയാണ് വിഷു കൈനീട്ടമായി ഇവ വാങ്ങി നല്‍കിയത്.
വാട്ടര്‍ ഡിസ്പെന്‍സറും അനുബന്ധ ഉപകരണങ്ങളും കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ: രജ മഷ്ഹൂദ ഏറ്റുവാങ്ങി. ചടങ്ങില്‍ ആരോഗ്യവകുപ്പ് ജീവനക്കാരും കൂട്ടായ്മ പ്രവര്‍ത്തകരായ ശശി എം കെ, ശ്രീകാന്ത്.എസ് പരിപ്പില്‍, അനീഷ്.പി.ടി.കെ, സുരേഷ്.എം.കെ, കൃഷ്ണന്.പി.കെ, ചന്ദ്രന് എന്‍.ടി, അനീഷ് കുറ്റിയില്‍, പുരുഷോത്തമന് വി.കെ, ഗണേശന് എന്‍.കെ, അശോകന്.കെ.പി എന്നിവര്‍ സന്നിഹിതരായി.