കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീ പാര്‍വതി പരമേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തോടുനുബന്ധിച്ച് ഇളനീര്ഘോഷയാത്ര നടത്തി. വിവിധ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ഇളനീര് കാവുകള്‍ അമ്പലക്കുളങ്ങര അയ്യപ്പഭജനമഠത്തില്‍ സംഗമിച്ച് വട്ടോളി വഴി ക്ഷേത്രത്തില്‍ എത്തി.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ അനന്തന് കുനിയില്‍, തേന്മാവുള്ളതില് കുമാരന്, വിനോദന്‍, വി.എം അര്‍ജ്ജന്‍, കെ.പി കൃഷ്ണന്, ജയലക്ഷ്മി, ഷൈജ, അജിത, രാജീവന്, ടി.സുരേന്ദ്രന്, രാഹുല്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ഭക്തിഗാനസുധ, തിരുവാതിരക്കളി എന്നിവ അരങ്ങേറി.
വട്ടോളി ശിവക്ഷേത്രത്തില്‍ ഇളനീര്‍വരവ്, അഭിഷേകം, ശിവരാത്രി പൂജ, തായമ്പക എന്നിവ നടന്നു.