പുറമേരി: കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 1989 ബാച്ച് എസ് എസ് എൽ സി പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയായ ‘സഹപാഠികൾ 10@ 89’ ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്നു. പരിപാടി കെ ആർ എച്ച് എസ് എസ് മുൻ പ്രധാന അധ്യാപകൻ വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ.കെ രഞ്ജിത്ത് മുഖ്യാതിഥിയായി. മനോജ് നാച്ചുറൽ അധ്യക്ഷത
വഹിച്ചു. ടി. പി. കരുണൻ, ഷൈജു. പി .പി, ഗീതാ മോഹൻ, പ്രസീത എ .കെ, സുരേഷ് ബാബു വി ,ദിനേശൻ കുമ്മങ്കോട്, ഷീജ വി .കെ ,സുമതി. പി .പി, ബീന. കെ പി, രഞ്ജന, അനീഷ് .ടി .പി ,എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിവിധ മത്സരപരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.