തിക്കോടി: ദീർഘകാലം തിക്കോടിയൻ സ്മാരക ഗവ.സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗത്തിൽ പ്രവർത്തിക്കുകയും പിന്നീട് സ്ഥലംമാറി പോവുകയും ചെയ്ത ഡോ . പി സുരേഷ്, നാരായണൻ.കെ എന്നിവർക്ക് ഒപ്പം ജോലി ചെയ്ത പൂർവ്വാധ്യാപകർ സമുചിതമായ യാത്രയയപ്പ് നൽകി. ‘സ്നേഹ സദസ്സ് ‘ എന്ന് പേരിട്ട പ്രസ്തുത പരിപാടി പ്രശസ്ത ചിത്രകാരനും വി.എച്ച് എസ്സ്. ഇ വിഭാഗം അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-b.jpeg?resize=500%2C500&ssl=1)
നിർവ്വഹിച്ചു. സേവനത്തിൽ നിന്ന് ഈ വഷം വിരമിക്കുന്ന ഡോ. പി സുരേഷ്, നാരായണൻ എന്നിവർക്ക് സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ റഷീദ് പാലേരി, അബ്ദുറഹിമാൻ , കെ.പ്രദീപൻ, കെ അജയ ബിന്ദു, റിയാസ്, എം.പ്രദീപ് കുമാർ എൻ.വി , കെ.പി മായ, ആർ.എസ്. സബിത കെ എന്നിവർ ആശംസകൾ നേർന്ന് സംസംരിച്ചു. മുൻ പ്രിൻസിപ്പാൾ സി.രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് പി.ടി. വി രാജീവൻ സ്വാഗതവും എം.ടി ഷിജിത്ത് നന്ദിയും പറഞ്ഞു.